ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ എ.കെ.ജി പഠന കോൺഗ്രസ്സ് നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ജനകീയാസൂത്രണം മുതൽ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ രൂപരേഖ വരെയുള്ള ഇടതു സർക്കാരുകളുടെ വികസന മികവുകളിൽ പഠന കോൺഗ്രസ്സുകളുടെ സ്വാധീനം പ്രകടമാണ്. 5-ാ മത് പഠന കോൺഗ്രസ്സ് 2024 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കുകയാണ്. അതിനു മുന്നോടിയായി വിവിധ വിഷയങ്ങളെ അധികരിച്ച് വിപുലമായ ജനപങ്കാളിത്തത്തോടെ സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കുന്നു. ആരോഗ്യമേഖലയിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച സെമിനാർ കോട്ടയത്താണ് നടക്കുന്നത്. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തോടൊപ്പം കോട്ടയം ടി.കെ. രാമകൃഷ്ണൻ സ്മാരക പഠനകേന്ദ്രം കൂടി ചേർന്ന് നടത്തുന്ന സെമിനാറിന്റെ വിജയത്തിനായി ജൂലൈ 17 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടയം ബസേലിയസ് കോളേജിൽ സ്വാഗതസംഘം രൂപീകരിക്കുന്നു. യോഗത്തിൽ ഡോ. തോമസ് ഐസക്ക്, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, എന്നിവർ പങ്കെടുക്കും. എല്ലാവരേയും സാദരം ക്ഷണിക്കുന്നു.