കേരളത്തിന്റെ ധനകാര്യ സ്ഥിതി

ദ്വിദിന സെമിനാർ
2023 ജൂലൈ 22, 23 തീയതികളിൽ

2023 ജൂലൈ 22-23 തീയതികളിൽ ഇഎംഎസ് അക്കാദമിയിൽ വച്ചാണ് “കേരളത്തിന്റെ ധനകാര്യസ്ഥിതി എന്ന ഈ സെമിനാർ നടക്കു ന്നത്. അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ചെയർമാൻ എസ്. രാമ ചന്ദ്രൻപിള്ളയാണ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്ന ത്. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. പുലിൻ നായകിന്റെ മുഖ്യപ്രഭാഷണത്തിന് ശേഷം സെമിനാർ തുടങ്ങുന്നത് കേന്ദ്ര – സംസ്ഥാന ധനകാര്യ ബന്ധങ്ങളെക്കുറിച്ചുള്ള സിം പോസിയത്തോടെയാണ്. ഉടനെ നിലവിൽ വരാനിരിക്കുന്ന 16-ാം ധന കാര്യ കമ്മിഷൻ മുൻപാകെ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചുള്ള ചർച്ചയോടെയാണ് ദ്വിദിന സെമിനാർ ജൂലൈ 23-ന് സമാപിക്കുന്നത്. ഇവയ്ക്കിടയിൽ കേരളത്തിന്റെ തനത് വിഭവസമാഹരണം [നികുതി, നി കുതിയേതര മേഖലകൾ വേർതിരിച്ച്, വികസന വികസനേതര ചെലവു കളിലെ പ്രവണതകളും ക്രമീകരണത്തിന്റെ ആവശ്യകതയും സുസ്ഥിര കടബാധ്യത കൈവരിക്കൽ, പശ്ചാത്തല സൗകര്യവികസനത്തിനായു ള്ള സംസ്ഥാനതല വിഭവസമാഹരണ ഉദ്യമങ്ങൾ (കിഫ്ബി മാതൃക], വികസന പദ്ധതികൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സഹായ ലഭ്യത എന്നീ വിഷയങ്ങളിൽ രണ്ട് വീതം അഞ്ച് സമാന്തര സെ ഷനുകൾ ഉണ്ടായിരിക്കുന്നതാണ്. ഇതുസംബന്ധിച്ച് വിശദമായ കാര്യപ രിപാടി ഈ പ്രോഗ്രാം ഗൈഡിൽ ഉണ്ട്. സെമിനാർ രേഖകളുടെ സംഗ്രഹം ഒരു വാല്യങ്ങളായി രജിസ്റ്റർ ചെയ്ത വർക്കു ലഭ്യമാക്കുന്നുണ്ട്. പ്രബന്ധങ്ങളുടെ പൂർണ്ണരൂപം അന്തർദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും. സമാന്തരമായി ഇത്തരത്തിൽ സമ്മേളനങ്ങൾ നടക്കുന്നതുകൊണ്ട് പങ്കെടുക്കുന്നവർക്കെല്ലാവർക്കും തങ്ങൾക്ക് ഏറ്റവും താല്പര്യമുള്ള വിഷ യങ്ങളെ തെരഞ്ഞെടുക്കാനും ചർച്ചകളിൽ സജീവപങ്കാളികളാകാനും കഴിയും. ഇത്തരത്തിൽ ചർച്ചകളെ പ്രോത്സാഹിപ്പിക്കാനുതകുന്ന രീതി യിലാണ് സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ അക്കാദമിക് സംഘാട നത്തിനായി എസ്. രാമചന്ദ്രൻപിള്ള ചെയർമാനും ടി.എം. തോമസ് ഐസക് സെക്രട്ടറിയുമായ ഒരു അക്കാദമിക് സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ അക്കാദമിക് സമിതിക്കു കീഴിൽ ഓരോ വികസന മേഖലാ സെമിനാ റിനും പ്രത്യേകം അക്കാദമിക് സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ധനകാര്യ സെമിനാർ അക്കാദമിക് കമ്മിറ്റിയുടെ ചെയർമാൻ ശ്രീ. ആർ. മോഹനും കൺവീനർ ശ്രീമതി. എൽ. അനിതകുമാരിയുമാണ്. ഇവരെ സഹായി ക്കാൻ വി.ജി. മനമോഹൻ കൺവീനറായി ചെറിയൊരു സെക്രട്ടറിയേറ്റ് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സെമിനാറിന്റെ സംഘാടനാപരമായ ചുമതല തിരുവനന്തപു കാട്ടായിക്കോണം വി ശ്രീധർ പഠന ഗവേഷണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിച്ച് അഡ്വ. വി. ജോയ് ചെയർമാനും, എം.എ. അജിത് കുമാർ കൺവീനറുമായുള്ള സംഘാടകസമിതിക്കാണ്. സംഘാടക സമി തിയുടെയും വിവിധ ഉപസമിതിയുടെയും പേരുവിവരങ്ങൾ അന്യത നൽ കിയിട്ടുണ്ട്. മേൽപ്പറഞ്ഞ എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാ ണ് ഇന്ന് ആരംഭിക്കുന്ന സെമിനാർ. എകെജി പഠന ഗവേഷണ കേന്ദ്രം ഇവരോടെല്ലാമുള്ള കടപ്പാട് കൃതജ്ഞതയോടെ രേഖപ്പെടുത്തുന്നു. പ്രബന്ധസംഗ്രഹ രേഖകൾക്കു പരസ്യം നൽകി സഹായിച്ച സ്ഥാ പനങ്ങളോടും വ്യക്തികളോടും ഞങ്ങൾക്കു നന്ദിയുണ്ട്. പഠന കോൺ ഗ്രസിലെ മുഖ്യപരിപാടികളെക്കുറിച്ച് ചർച്ചായോഗങ്ങൾ നയിക്കുന്ന വിദഗ്ദരെപ്പറ്റിയും താമസം, ഭക്ഷണം, യാത്ര തുടങ്ങിയ വിവരങ്ങളെക്കു റിച്ചും പ്രതിപാദിക്കുന്ന ഈ സമ്മേളന ഗൈഡ് പ്രതിനിധികൾക്ക് ഇവിടെ നൽകാൻ പോകുന്ന സംവാദത്തെ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സഹായകരമാകുമെന്നു കരുതട്ടെ.

അഞ്ചാമത് കേരള പഠന കോൺഗ്രസ് അക്കാദമിക് സമിതി