തീയതി (Date): സെപ്റ്റംബർ 10, 2026
വേദി (Venue): എ കെ ജി ഹാൾ, തിരുവനന്തപുരം (AKG Hall, Thiruvananthapuram)
സംഘാടനം (Organized by): എ കെ ജി പഠന ഗവേഷണ കേന്ദ്രം, തിരുവനന്തപുരം (AKG Centre for Research and Studies)
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനും ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും തിളങ്ങി നിന്ന വ്യക്തിത്വവുമായിരുന്ന സഖാവ് സീതാറാം യെച്ചൂരിയുടെ ആകസ്മിക വിയോഗത്തിന് ഈ വരുന്ന സെപ്റ്റംബർ 12 ന് രണ്ട് വർഷം തികയുകയാണ്. ദീർഘകാലമായി സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അദ്ദേഹം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുകൊണ്ട് പാർട്ടിയെ നയിക്കുന്ന വേളയിലാണ് അന്തരിക്കുന്നത്.
തൊണ്ണൂറുകൾക്ക് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പിടിമുറുക്കിയ നിയോ ലിബറൽ നയങ്ങൾക്കും ഇന്ത്യ എന്ന ആശയത്തിന് തന്നെ വെല്ലുവിളിയായി ഉയർന്നുവന്ന സംഘപരിവാറിന്റെ മത രാഷ്ട്രീയത്തിനുമെതിരെ സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും സഖാവ് സീതാറാം യെച്ചൂരി നടത്തിയ പോരാട്ടങ്ങൾ നിസ്തുലമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല ഇന്ത്യയിലെ മുഴുവൻ പുരോഗമന ശക്തികൾക്കും മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അദ്ദേഹം വഴികാട്ടിയായി. സീതാറാം യെച്ചൂരിയുടെ സേവനം ദേശീയ രാഷ്ട്രീയം ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരു സന്ദർഭത്തിലാണ് അദ്ദേഹം നമ്മളെ വിട്ടുപോയത് എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.
ഈയൊരു സന്ദർഭത്തിൽ സഖാവ് യെച്ചൂരി ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് കൂടുതൽ തെളിമ നൽകി മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്. ഇതിനായി ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾ എ കെ ജി പഠന ഗവേഷണ കേന്ദ്രം നടത്തുകയാണ്. ഈ പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
| സമയം (Time) | പരിപാടി (Session) | വിശിഷ്ട വ്യക്തികൾ (Speakers) |
|---|---|---|
| 09:00 AM | യെച്ചൂരി - ഓർമ്മ, കാലം (ഫോട്ടോ എക്സിബിഷൻ) | ഉദ്ഘാടനം: എസ് രാമചന്ദ്രൻപിള്ള |
| 10:00 AM – 11:30 AM | പ്രഭാഷണം: ലോകമുതലാളിത്തം നേരിടുന്ന ഘടനാപരമായ പ്രതിസന്ധി (Systemic Crisis of World Capitalism) | പ്രഭാഷണം: പ്രഭാത് പട്നായിക് അധ്യക്ഷ: കെ കെ ശൈലജ |
| 11:45 AM – 01:15 PM | പ്രഭാഷണം: ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന പ്രതിസന്ധി (Indian Democracy and Secularism in Crisis) | പ്രഭാഷണം: ബൃന്ദ കാരാട്ട് അധ്യക്ഷൻ: വി ജോയ് |
| 02:00 PM – 03:15 PM | നാടകം: മിസ (1975) | അവതരണം: ചിലങ്ക ഫ്ളോട്ടിംഗ് തിയേറ്റർ, കോഴിക്കോട് |
| 03:30 PM – 05:30 PM | അനുസ്മരണ സമ്മേളനം | ഉദ്ഘാടനം: പിണറായി വിജയൻ അധ്യക്ഷൻ: എം വി ഗോവിന്ദൻ മാസ്റ്റർ |
രജിസ്ട്രേഷൻ വിവരങ്ങൾ / Registration & Payment
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോമിൽ നിങ്ങളുടെ വിവരങ്ങളും ട്രാൻസാക്ഷൻ ഐഡിയും രേഖപ്പെടുത്തുക.

