പൊതുനിർദേശങ്ങൾ
1. 01.01.2001 - നോ അതിന് ശേഷമോ ജനിച്ച വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ഈ ചരിത്ര പൈതൃക നിധി അന്വേഷണ യാത്രയിൽ പങ്കുചേരാം.
2. രജിസ്‌ട്രേഷൻ ലിങ്ക് - https://treasurehunt.akgcentre.in/
3. രജിസ്ട്രേഷൻ സൗജന്യമാണ്.
4. നഗരത്തിലെ പൈതൃക മൂല്യമുള്ള സ്ഥലങ്ങൾ വസ്തുക്കൾ മന്ദിരങ്ങൾ എന്നിവ സ്വയം സന്ദർശിച്ച് മാത്രം കണ്ടെത്താൻ കഴിയുന്ന കുറെ ചോദ്യങ്ങൾക്കു ഉത്തരം ഓൺലൈനിൽ നൽകുന്ന തരത്തിലാണ് ഈ അന്വേഷണം വിഭാവനം ചെയ്തിരിക്കുന്നത്.
5. ഫെബ്രുവരി 3 മുതൽ പതിനഞ്ചു വരെയുള്ള ദിവസങ്ങളിൽ സ്വയമോ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങി മറ്റാരുടെയും സഹായത്തോടെയോ നടത്തുന്ന യാത്ര വഴി ഉത്തരങ്ങൾ കണ്ടെത്താം.
6. ഇ അന്വേഷണ യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കു ഫെബ്രുവരി പതിനഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്തു അന്വേക്ഷണം പൂർത്തിയാക്കി ഉത്തരങ്ങൾ നൽകാവുന്നതാണ്.
7. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
8. ചരിത്ര പൈതൃക നിധി അന്വേഷണ യാത്രയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ akgcentre.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
9. അന്വേഷണത്തിൽ ഉത്തരം കണ്ടെത്തേണ്ടുന്ന ചോദ്യങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അന്ന് തന്നെ ഇമെയിൽ വിലാസത്തിലോ വാട്സ്ആപ്പ് നമ്പരിലോ ലഭ്യമാകുന്നതാണ്.
10. 15.02.2026 രാത്രി പന്ത്രണ്ട് മണി വരെ ഉത്തരം വെബ്സൈറ്റിൽ രേഖപ്പെടുത്താവുന്നതാണ്.
11. ഏറ്റവും കൂടുതൽ ശരി ഉത്തരം കണ്ടെത്തുന്നവരിൽ നിന്ന് അൻപത് പേർക്ക് 1500-2000 രൂപ വിലവരുന്ന വൈജ്ഞാനിക പുസ്തകങ്ങൾ സമ്മാനമായി നൽകുന്നതാണ്.
12. ഏറ്റവും കൂടുതൽ അന്വേഷകരെ പങ്കെടുപ്പിക്കുന്ന സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, സംഘടനകൾ എന്നിവിടങ്ങളിലെ ഗ്രന്ഥശാലക്കു ഓരോ വിഭാഗത്തിനുമായി ഒരു പുസ്തകപ്പെട്ടി സമ്മാനമായി ലഭിക്കുന്നതാണ്.
13. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 9995 223 221 ഡയൽ ചെയ്തു 6 പ്രസ് ചെയ്താൽ ലഭ്യമാണ്.
പാഠ്യപദ്ധതി
ചരിത്ര പ്രാധാന്യവും പൈതൃകമൂല്യമുള്ളതുമായ ചില സ്ഥലങ്ങളുടെയും മന്ദിരങ്ങളുടെയും പട്ടിക ചുവടെ കൊടുക്കുന്നു. ഇവ സന്ദർശിച്ചും, ഇതോടൊപ്പം കൊടുത്തിട്ടുള്ള സഹായ ഗ്രന്ഥങ്ങൾ റഫർ ചെയ്തും ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടത്താനാവും. പട്ടിക ചുവടെ കൊടുക്കുന്നു.
1. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
2. പുത്തരിക്കണ്ടം
3. ചാല
4. പഴവങ്ങാടി
5. കുതിരമാളിക
6. എസ് എം വി സ്‌കൂൾ
7. സ്റ്റാച്യു
8. മാധവ റാവു പ്രതിമ
9. യൂണിവേഴ്‌സിറ്റി കോളേജ്
10. വി ജെ റ്റി ഹാൾ
11. രക്തസാക്ഷി മണ്ഡപം
12. കണ്ണിമാറ കമ്പോളം
13. പാളയം
14. ഫൈൻ ആർട്സ് കോളേജ്
15. പബ്ലിക് ലൈബ്രറി
16. സർക്കർ പ്രസ്സ്
17. വെല്ലിങ്ടൺ വാട്ടർ വർക്സ്
18. കനകക്കുന്ന് കൊട്ടാരം
19. കവടിയാർ കൊട്ടാരം
20. വെട്ടിമുറിച്ച കോട്ട
21. കോട്ടയ്ക്കകം പാലസ് കോംപ്ലക്സ്
22. പഴവങ്ങാടി ഗണപതി ക്ഷേത്രം
23. സംഗീത കോളേജ്
24. റഷ്യൻ ഹൗസ്
25. യൂറി ഗഗാറിൻ - റഷ്യൻ ഹൗസ്
26. പാളയം യുദ്ധ സ്മാരകം
27. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
28. സ്വദേശാഭിമാനി പ്രതിമ - പാളയം
29. നേപ്പിയർ മ്യുസിയം
30. രാമ രായർ വിളക്ക്
31. കേരള നിയമസഭാ മന്ദിരം
32. ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാല
33. പൂജപ്പുര - സെൻട്രൽ ജയിൽ
34. ആകാശവാണി നിലയം
35. വേലുത്തമ്പി ദളവ പ്രതിമ - സ്റ്റാച്യു
36. അയ്യങ്കാളി പ്രതിമ - വെള്ളയമ്പലം
37. നേതാജി ബോസ് പ്രതിമ - പി എം ജി
38. മഹാകവി ഉള്ളൂർ പ്രതിമ - പബ്ലിക് ലൈബ്രറി, ഡി പി ഐ
സഹായഗ്രന്ഥങ്ങൾ
1. അനന്തപുരവർണനം - അജ്ഞാതകർതൃകം
2. തിരുവനന്തപുരത്തിന്റെ ഇതിഹാസം - പട്ടം ജി രാമചന്ദ്രൻ നായർ
3. നഗരപ്പഴമ - മലയിൻകീഴ് ഗോപാലകൃഷ്‌ണൻ
4. മാർത്താണ്ഡവർമ്മ മുതൽ മൺറോ വരെ - കെ ശിവശങ്കരൻ നായർ

