പ്രബന്ധാവതാരകരുടെ ശ്രദ്ധക്ക്

 1. പവർ പോയൻ്റ് പ്രസൻ്റേഷന് ആഗ്രഹിക്കുന്നവർക്ക് അതിനു സൗകര്യം ഉണ്ടായിരിക്കും.
 2. പ്രസൻ്റേഷൻ PDF രൂപത്തിൽ കൊണ്ടുവരണം.
 3. ഒരു സിസ്റ്റത്തിലേക്ക് എല്ലാവരും കൈമാറണം (സ്വന്തം ലാപ് ടോപ്പിൽ കാണിക്കാൻ ശ്രമിച്ചാൽ ക്രമീകരണത്തിന് സമയ നഷ്ടം ഉണ്ടാകാം)
 4. ഏതെങ്കിലും കാരണവശാൽ സാങ്കേതിക തടസ്സമുണ്ടായാൽ അവതരണം മുടങ്ങാതിരിക്കാൻ പ്രിൻറഡ് കോപ്പി കരുതണം.
 5. സമയക്രമം നിർബന്ധമായും പാലിക്കേണ്ടതാണ്. 10 മിനിറ്റ് കൊണ്ട് എങ്ങനെ എത്രത്തോളം പറയാം എന്നതിനെക്കുറിച്ച് കൃത്യധാരണ വേണം.
 6. അവതരണക്രമവും പ്രധാനമാണ്. അവതാരകർ വേദിയിൽ നേരത്തെ എത്തി എത്രാമതാണ് സ്വന്തം അവതരണമെന്ന് ബോധ്യപ്പെടണം. അവതരണത്തിന് വിളിക്കുമ്പോൾ ആളില്ലെങ്കിൽ അവതരണത്തിനുള്ള ചാൻസ് നഷ്ടപ്പെടും.
 7. അവതരണത്തോടൊപ്പം വീഡിയോകൾ ഉണ്ടെങ്കിൽ 10 മിനിറ്റ് സമയത്തിനുള്ളിൽ എത്ര സെക്കൻ്റ് എന്ന് തീരുമാനിക്കുകയും വീഡിയോ ക്ലിപ്പടങ്ങുന്ന ഫോൾഡർ പ്രവർത്തിപ്പിക്കുന്ന പ്രധാന ലാപ്ടോപ്പിലേക്ക് പകർത്തുകയും വേണം.
 8. എന്തെങ്കിലും തെളിവുകൾ, രേഖകൾ പങ്കാളികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ 100 പേർ വരെ ഉണ്ടായേക്കാം എന്ന് പ്രതീക്ഷിക്കണം.
 9. അവതാരകർ വിഷയത്തിന് സമയം ലഭിക്കാനാകാത്ത വിധം ആമുഖം പറഞ്ഞ് നീട്ടരുത്.
 10. രജിസ്ട്രേഷൻ കൗണ്ടറിൽത്തന്നെ വേദിയുടെ സ്ഥാനം സൂചിപ്പിക്കുന്ന ചിത്രീകരണം ഉണ്ടാകും. അത് നോക്കി വേദിയിൽ എത്തുക.അവതാരകർ എല്ലാ അവതരണങ്ങളും കേൾക്കാൻ സന്നദ്ധത പ്രകടിപ്പിക്കണം.
 11. അവതരണങ്ങൾ നടക്കുമ്പോൾ ഫോൺ സംസാരം മറ്റ് അവതാരകരും പങ്കാളികളും ഒഴിവാക്കണം.
 12. മോഡറേറ്ററുടെ നിർദ്ദേശങ്ങളോട് സഹകരിക്കാൻ ശ്രദ്ധിക്കുക.