പ്രബന്ധാവതാരകരുടെ ശ്രദ്ധക്ക്
- പവർ പോയൻ്റ് പ്രസൻ്റേഷന്‍ ആഗ്രഹിക്കുന്നവർക്ക് അതിനു സൗകര്യം ഉണ്ടായിരിക്കും.
- പ്രസൻ്റേഷൻ PDF രൂപത്തിൽ കൊണ്ടുവരണം.
- ഒരു സിസ്റ്റത്തിലേക്ക് എല്ലാവരും കൈമാറണം (സ്വന്തം ലാപ് ടോപ്പിൽ കാണിക്കാൻ ശ്രമിച്ചാൽ ക്രമീകരണത്തിന് സമയ നഷ്ടം ഉണ്ടാകാം)
- ഏതെങ്കിലും കാരണവശാൽ സാങ്കേതിക തടസ്സമുണ്ടായാൽ അവതരണം മുടങ്ങാതിരിക്കാൻ പ്രിൻറഡ് കോപ്പി കരുതണം.
- സമയക്രമം നിർബന്ധമായും പാലിക്കേണ്ടതാണ്. 10 മിനിറ്റ് കൊണ്ട് എങ്ങനെ എത്രത്തോളം പറയാം എന്നതിനെക്കുറിച്ച് കൃത്യധാരണ വേണം.
- അവതരണക്രമവും പ്രധാനമാണ്. അവതാരകർ വേദിയിൽ നേരത്തെ എത്തി എത്രാമതാണ് സ്വന്തം അവതരണമെന്ന് ബോധ്യപ്പെടണം. അവതരണത്തിന് വിളിക്കുമ്പോൾ ആളില്ലെങ്കിൽ അവതരണത്തിനുള്ള ചാൻസ് നഷ്ടപ്പെടും.
- അവതരണത്തോടൊപ്പം വീഡിയോകൾ ഉണ്ടെങ്കിൽ 10 മിനിറ്റ് സമയത്തിനുള്ളിൽ എത്ര സെക്കൻ്റ് എന്ന് തീരുമാനിക്കുകയും വീഡിയോ ക്ലിപ്പടങ്ങുന്ന ഫോൾഡർ പ്രവർത്തിപ്പിക്കുന്ന പ്രധാന ലാപ്ടോപ്പിലേക്ക് പകർത്തുകയും വേണം.
- എന്തെങ്കിലും തെളിവുകൾ, രേഖകൾ പങ്കാളികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ 100 പേർ വരെ ഉണ്ടായേക്കാം എന്ന് പ്രതീക്ഷിക്കണം.
- അവതാരകർ വിഷയത്തിന് സമയം ലഭിക്കാനാകാത്ത വിധം ആമുഖം പറഞ്ഞ് നീട്ടരുത്.
- രജിസ്ട്രേഷൻ കൗണ്ടറിൽത്തന്നെ വേദിയുടെ സ്ഥാനം സൂചിപ്പിക്കുന്ന ചിത്രീകരണം ഉണ്ടാകും. അത് നോക്കി വേദിയിൽ എത്തുക.അവതാരകർ എല്ലാ അവതരണങ്ങളും കേൾക്കാൻ സന്നദ്ധത പ്രകടിപ്പിക്കണം.
- അവതരണങ്ങൾ നടക്കുമ്പോൾ ഫോൺ സംസാരം മറ്റ് അവതാരകരും പങ്കാളികളും ഒഴിവാക്കണം.
- മോഡറേറ്ററുടെ നിർദ്ദേശങ്ങളോട് സഹകരിക്കാൻ ശ്രദ്ധിക്കുക.